ഹരിതകം പരിസ്ഥിതി ക്ളബ്ബിന്റെയും സ്ക്കൂളിലെ എന്‍ എസ് എസ് ,സ്റ്റുഡന്റ് പോലീസ് കേഡറ്റ്സ്,ജൂനിയര്‍ റെഡ്ക്രോസ്സ് എന്നിവയുടെയും സംയുക്താഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ പരിസ്ഥിതി ദിനാചരണം നടന്നു.ക്ളബ്ബംഗങ്ങള്‍ പരിസ്ഥിതി ഗീതം ആലപിച്ചു.സ്ക്കൂളില്‍ ആദ്യ വൃക്ഷത്തൈ നട്ടുകൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്തത് ആദരണീയയായ ഇരിക്കൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി ഫാത്തിമ ടി പി ആണ്.സ്ക്കൂളിലെ പൂന്തോട്ടത്തില്‍ ആദ്യ പൂച്ചെടി നട്ടത് ബഹുമാനപ്പെട്ട പി ടി എ പ്രസിഡണ്ട് ശ്രീ കെ പി അബ്ദുള്‍ അസീസ് ആയിരുന്നു.മാതൃസമിതി അധ്യക്ഷയും പി ടി എ വൈസ് പ്രസിഡണ്ട് ശ്രീ നൗഷാദും ചേര്‍ന്ന് സ്ക്കൂളില്‍ നിര്‍മ്മിക്കുന്ന പച്ചക്കറിത്തോട്ടത്തില്‍ ആദ്യ വിത്തു നട്ടു. ഹെഡ്മാസ്റ്റര്‍ ശ്രീ അബ്ദുള്‍കരീം സ്വാഗതവും എന്‍ എസ് എസ് പ്രോഗ്രാം ഓഫീസര്‍ ശ്രീ വിനീഷ് കുമാര്‍ പി എ നന്ദിയും പറഞ്ഞ ചടങ്ങിന് പ്രിന്‍സിപ്പാള്‍ ശ്രീ മന്‍സൂര്‍ കെ ആശംസ നേര്‍ന്നു.'ചിന്തിക്കുക,ആഹരിക്കുക,സംരക്ഷിക്കുക' എന്ന ഈ വര്‍ഷത്തെ പരിസ്ഥിതി ദിനസന്ദേശം ഉയര്‍ത്തിക്കൊണ്ട് പരിസ്ഥിതിക്ളബ്ബ് അംഗങ്ങളും എസ് പി സി അംഗങ്ങളും ചേര്‍ന്ന് സന്ദേശയാത്ര നടത്തി.പരിസ്ഥിതി ക്ളബ്ബ് കണ്‍വീനര്‍ ശ്രീ എം ഒ നാരായണന്‍ നേതൃത്വം നല്‍കി
2013, ജൂൺ 8, ശനിയാഴ്‌ച
പരിസ്ഥിതി ദിനാചരണം 2013

2010, ഫെബ്രുവരി 19, വെള്ളിയാഴ്‌ച
2010, ഫെബ്രുവരി 11, വ്യാഴാഴ്‌ച
2010, ജനുവരി 22, വെള്ളിയാഴ്‌ച
2010, ജനുവരി 4, തിങ്കളാഴ്‌ച
2009, മാർച്ച് 30, തിങ്കളാഴ്‌ച
ഇരിക്കൂര്‍പുഴ നേരിടുന്ന പ്രശ്നങ്ങള്‍
(സ്ക്കൂള്‍ പരിസ്ഥിതി ക്ല ബ്ബ് ഇരിക്കൂറിലെ ജലസമ്പത്തിനെക്കുറിച്ച് ഡിസമ്പര്‍ മാസത്തില്‍ നടത്തിയ പഠനത്തിന്റെ റിപ്പോര്‍ട്ടില്‍ നിന്നും ഒരുഭാഗം.മലയാളമനോരമയുടെ ജലതരംഗം പരിപാടിയുടെ ഭാഗമായിരുന്നു പഠനം.)
ഒരു പ്രദേശത്തിന്റെ സംസ്കാരത്തിലും ജീവിതത്തിലും പുഴകള്‍ക്കുള്ള സ്ഥാനം അദ്വിതീയമാണ്. ജലസമ്പത്തിന്റെയും ശുദ്ധിയുടെയും കാര്യ ത്തില്‍ ഏറെ മുന്നില്‍ നിന്നിരുന്ന നമ്മുടെ പുഴകള്‍ ഇന്ന് മനുഷ്യ നിര്‍മ്മിതമായ പലകാരണങ്ങള്‍ കൊണ്ട് നാശത്തെ നേരിടുകയാണ്. ഉല്‍ഭവസ്ഥാനത്തെ വനനശീകരണവും അമിത ജലചൂഷണവും വഴിയിലുടനീളം മാലിന്യങ്ങള്‍ വഹിക്കേണ്ടി വരുന്നതും മണല്‍വാരലും ഒക്കെ ഇതില്‍പ്പെടുന്നു. സ്വതവേ തന്നെ ഒഴുക്ക് കുറഞ്ഞ നദികള്‍ അണക്കെട്ടുകളാല്‍ ബന്ധനത്തിലാവുന്നതോടെ അതിന്റെ സ്വാഭാവിക തേജസ്സും ശക്തിയും നശിക്കുന്നു. ഇത് നിരവധി പരിസ്ഥിതി പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും അവയൊക്കെ അത്യ ന്തികമായി മനുഷ്യനെ തന്നെ ദോഷകരമായി ബാധിക്കുകയും ചെയ്യുന്നു.
പഠനത്തിന്റെ ഭാഗമായും അല്ലാതെയും നിരവധി തവണ പുഴയെ നിരീക്ഷിച്ചപ്പോള്‍ ലഭിച്ച ചിത്രം അത്രയൊന്നും പ്രതീക്ഷ നല്‍കുന്നതായിരുന്നില്ല. മഴക്കാലത്ത് തീരം നിറഞ്ഞൊഴുകുന്ന പുഴ ഈ പ്രദേശത്ത് നല്ല വീതിയും ആഴവും ഉള്ളതിനാല്‍ കൂടുതല്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നില്ല. എന്നാല്‍ നവംബര്‍ ഡിസംബര്‍ മാസങ്ങളില്‍ പഴശ്ശി പദ്ധതിയുടെ ഷട്ടറുകള്‍ താഴ്ത്തുന്നതോടെ നീരൊഴുക്ക് തീരെ കുറയുകയും എല്ലാ സ്ഥലങ്ങളിലും കാല്‍ നടയായി മറുകര കടക്കാന്‍ പറ്റുന്ന രീതിയിലാവുകയും ചെയ്യുന്നു. ഡിസംബര്‍ ജനുവരി മാസത്തോടെ കൂടുതല്‍ പരിസരവാസികള്‍ അലക്കാനും കുളിക്കാനും പുഴയെ ആശ്രയിക്കുന്നു. മാര്‍ച്ച് മാസം തുടങ്ങി പഞ്ചായത്തിലെ ജലക്ഷാമം അനുഭവപ്പെടുന്ന ഉയര്ന്ന പ്രദേശങ്ങളിലേക്കുള്ള ജലവിതരണത്തിന് വേണ്ട ജലവും പുഴയില്‍ നിന്നാണ് ശേഖരിക്കുന്നത്.
എല്ലാ പുഴകളും നേരിടുന്ന പൊതുപ്രശ്നങ്ങള്‍ ഉള്‍പ്പെടെ ഇരിക്കൂര്‍ പ്രദേശത്തെ പുഴയുമായി ബന്ധപ്പെട്ട നിരീക്ഷണത്തിലൂടെയും പരിസരവാസികളും മറ്റുള്ളവരുമായി നടത്തിയ അഭിമുഖങ്ങളിലൂടെയും മനസ്സിലാക്കാന്‍ പറ്റിയ കാര്യങ്ങള്‍ താഴെ പറയുന്നു.
1.മണല്‍ വാരല്‍
ഒരു നദിയുടെ ആരോഗ്യ ത്തിന്റെ പ്രധാന അടിത്തറ അത് വഹിക്കുന്ന മണലിന്റെ ആഴവും പരപ്പുമാണ്. ജലത്തെ പിടിച്ചു നിര്‍ത്തി ഭൂമിയിലാഴ്ത്തുകയും വേനല്‍ക്കാലത്ത് അത് അല്‍പ്പാല്‍പ്പം വിട്ടു കൊടുക്കുകയും ചെയ്യുന്നത് ഈ മണല്‍ സ്പോഞ്ചുകളാണ്. തീരങ്ങളിലെ കിണറുകളിലെ ജലനിരപ്പ് പിടിച്ചു നിര്‍ത്തുന്നതില്‍ ഇത് പ്രധാന പങ്കുവഹിക്കുന്നു.ഇത് പൂര്‍ണമായും തുടച്ചു നീക്കപ്പെടുന്നതോടെ പുഴയുടെ ആഴം കൂടുകയും ഉള്ള ജലം പൂര്‍ണ്ണമായും ഒഴുകിയിറങ്ങുകയും ചെയ്യുന്നു. ഇതോടൊപ്പം സമീപ കിണറുകളും വറ്റുന്നു. .മണലില്‍ വളരുന്ന നിരവധി സസ്യങ്ങളുടെ നാശവും അവയുക്കിടയില്‍ പ്രജനനം നടത്തുന്ന ജലജീവികളുടെ നാശവും സംഭവിക്കുന്നു.മഴക്കാലത്ത് മാത്രം ശക്തമായൊഴുകുന്ന പുഴ വഹിക്കുന്ന മണലിന്റെ അളവ് തുലോം കുറവാണ്.മലകളില്‍ നിന്ന് വരുന്ന മണലില്‍ ഭൂരിഭാഗവും തൊട്ടുമുകളിലുള്ള പഴശ്ശി റിസര്‍വോയറില്‍ അടിഞ്ഞു കൂടുന്നു.
പഞ്ചായത്തധികൃതര്‍ കഴിഞ്ഞ ഒരു വര്‍ഷം നാനൂറോളം ലോറികളില്‍ പൂഴി വാരുന്നതിനുള്ള അനുമതിയാണ് നല്‍കിയത്. മറുകരയിലുള്ള മട്ടന്നൂര്‍ മുനിസിപ്പാലിറ്റിയും കൂടാളി ഗ്രാമപഞ്ചായത്തും നല്‍കിയവ കൂടി ഇതില്‍ വരേണ്ടതുണ്ട് . ഇതു കൂടാതെ അധികൃതരുടെ ഒത്താശയോടെയും അല്ലാതെയും അനധികൃതമായ മണല്‍വാരലും നടക്കുന്നതായി പരിസര വാസികള്‍ പറയുന്നു. ഇത് നിയന്ത്രിക്കാന്‍ ശക്തമായ നിയമങ്ങളുണ്ടെങ്കിലും പോലീസും പഞ്ചായത്തധികൃതരും ഈ പ്രശ്നം കൂടുതല്‍ ഗൌരവത്തോടെ കാണേണ്ടിയിരിക്കുന്നു. ഇതേ രീതിയിലും ഇതിലും കൂടുതലും പുഴയുടെ തീപത്തുള്ള എല്ലാ പ്രദേശങ്ങളിലും നടക്കുമ്പോള്‍ വളപട്ടണം പുഴയും അതിന്റെ ജൈവ വൈവിധ്യവും നാശത്തിന്റെ വക്കിലാണ്. പുഴയിലുടനീളം ഞങ്ങള്‍ക്ക് കാണാനായത് പൂഴി വാരിയുണ്ടായ നിരവധി കുഴികളും അടിഭാഗത്തെ നിരന്ന പാറകളുമാണ് . പുഴയോര മരങ്ങള്‍ക്കും സസ്യങ്ങള്‍ക്കും ഇടയില്‍ നിന്ന് മണല്‍ ജെ.സി.ബി ഉപയോഗിച്ച് കോരിയെടുത്തതിനാല്‍ നിലം പൊത്തിയതും നിലം പൊത്താറായതുമായ നിരവധി മരങ്ങളും സസ്യങ്ങളും അങ്ങിങ്ങ് കാണാം .വിശാലമായ മണല്‍ പരപ്പിന് പകരം ഉപേക്ഷിച്ച കല്ലുകളുടെ കൂമ്പാരമാണ് മിക്കയിടത്തും പരന്ന് കിടക്കുന്നത്.
2.മലിനീകരണം
a)ഓവുചാലുകളും മാലിന്യ നിക്ഷേപവും
ജലത്തിന്റെ ഗുണനിലവാരം പരീക്ഷണം സൂചിപ്പിക്കുന്നത് പുഴയിലെ ജലം ഗുരുതരമായ മലിനീകരണം നേരിടുന്നു എന്നാണ്. ടൗണില്‍ നിന്നുള്ള ഒട്ടേറെ ഓവുചാലുകള്‍ നേരിട്ട് പുഴയില്‍ എത്തുന്നു. ഹോട്ടല്‍ മാലിന്യങ്ങളും വീടുകളില്‍ നിന്നുള്ള മാലിന്യങ്ങളും യാതൊരു ശുദ്ധീകരണപ്രക്രിയക്കും വിധേയമാതെ നേരിട്ട് പുഴയില്‍ പതിക്കുന്നു. മറ്റ് പ്രദേശങ്ങളില്‍ നിന്നുള്ള ഹോട്ടല്‍ മാലലിന്യങ്ങളും കോഴിക്കടകളില്‍ നിന്നുള്ള മാലിന്യങ്ങളും പുഴയില്‍ എത്തുന്നു. ഇത്തരം പ്രദേശങ്ങളിലെ ജലസാമ്പിളുകള്‍ നൈട്രജന്റെയും ബാക്ടീരിയയുടേയും ആധിക്യം കാണിച്ചിട്ടുണ്ട്. പതിനായിരങ്ങളുടെ ജലസ്രോതസ്സിനാണ് ഇത് ദോഷം വരുത്തുന്നത്.
b)അറവുശാലകള്‍
പഠന വിധേയമാക്കിയ പുഴയുടെ തീരത്ത് മൂന്ന് അറവുശാലകള്‍ പ്രവര്‍ത്തിക്കുന്നു. ഇവിടെ നിന്നുള്ള മാലിന്യങ്ങളും പുഴയില്‍ പതിക്കുന്നു. വേനല്‍ക്കാലത്ത് ജലത്തിന് ദുര്‍ഗന്ധം ഉണ്ടാവുന്നു.
c)പ്ലാസ്റ്റിക് മാലിന്യങ്ങള്‍
വേനല്‍ക്കാലാരംഭത്തില്‍ നിരീക്ഷണം നടത്തിയപ്പോള്‍ വിശാലമായ ഇരുകരകളിലും പുഴയിലും ഉള്ള മുഴുവന്‍ സസ്യങ്ങളും പ്ലാസ്റ്റിക്ക് മാലിന്യങ്ങള്‍ കൊണ്ട് അലംകൃതമായിരുന്നു. ജനങ്ങള്‍ തിങ്ങി പാര്ക്കുന്ന പ്രദേശങ്ങളിലൂടെ ഒഴുകിയെത്തുന്ന പുഴ എല്ലായിടത്തെയും പ്ലാസ്റ്റിക്ക് കാരി ബാഗുകളും പേക്കറ്റുകളും വഹിച്ചു കൊണ്ടാണ് ഒഴുകുന്നത്. വളരെ അരോചകമായ ഈ കാഴ്ച ജലത്തന്റെ ഗുണനിലവാരത്തെ ബാധിക്കുന്നു. പ്ലാസ്റ്റിക്ക് മണ്ണിനും പരിസ്ഥിതിക്കും ചെയ്യുന്ന ദോഷങ്ങള്‍ വലുതാണ്. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളും വ്യ ക്തികളും ഈ പ്രശ്നം തടയാന് ഒന്നും ചെയ്യുന്നില്ല.
d)തോട്ട പൊട്ടിച്ചുള്ള മല്‍സ്യം പിടിക്കല്‍
പുഴയുടെ പല ഭാഗങ്ങളിലും വ്യാപകമായ രീതിയില്‍ തോട്ട പെട്ടിച്ചും നഞ്ഞ് കലക്കിയും മീന്‍ പിടിക്കുന്നത് വ്യാപകമാണ്. ഇത് ജീവജാലങ്ങളെ മൊത്തത്തില്‍ നശിപ്പിക്കുന്നതോടൊപ്പം കുടിവെള്ളത്തെ വിഷമയമാക്കുകയും ചെയ്യുന്നു.
e)വാഹനങ്ങള്‍ കഴുകുന്നത്
ഇരിക്കൂര്‍ പുഴ നേരിടുന്ന മറ്റൊരു പ്രധാന പ്രശ്നം വാഹനങ്ങള്‍ പുഴയിലിറക്കി കഴുകുന്നതാണ്. ഓരോ തവണയുള്ള പുഴ സന്ദര്ശനത്തിലും രാപകല്‍ ഭേദമില്ലാതെ പുഴയിലിറക്കി കഴുകുന്ന നിരവധി വാഹനങ്ങളെയാണ് കണ്ടത്. ഇവ പൂര്‍ണ്ണമായും ജലത്തിറങ്ങി കഴുകുന്നതില്‍ ഓയിലിന്റെ അംശവും എണ്ണയും ജലത്തില്‍ കലരുന്നു. ഇത് ജലജീവികളെ ബാധിക്കുന്നു. കുളിക്കാനും അലക്കാനും വരുന്നവര്‍ക്ക് ഇത് ദോഷം ചെയ്യുന്നു.
f)മനുഷ്യവിസര്‍ജ്ജ്യങ്ങള്‍
ധാരാളം പരിസരവാസികള്‍ മലവിസര്‍ജനത്തിന് പുഴയുടെ തീരങ്ങളെ ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടു. പരിസരം മലിനമാകുന്നതോടൊപ്പം ഇത് ജലത്തെ ബാധിക്കുകയും രോഗങ്ങള്‍ പടര്ന്ന് പിടിക്കാനുള്ള സാധ്യ ത കൂടുകയും ചെയ്യുന്നു. വ്യ ക്തിപരമായ ശുചിത്വബോധത്തോടപ്പം സാമൂഹ്യശുചിത്വത്തിന്റെ കൂടി ആവശ്യ കത യിലേക്കാമ് ഇത് വിരള്‍ ചൂണ്ടുന്നത്.
g)ഡിറ്റര്‍ജന്റുകള്‍
നൂറുകണക്കിനുപേര്‍ അലക്കാന്‍ പുഴയെ ഉപയോഗിക്കുമ്പോള്‍ അവരുപയോഗിക്കുന്ന ഡിറ്റര്‍ജന്റുകളുടെ അംശം ജലത്തിലെത്തുന്നു. വിഘാടന വിധേയമായമല്ലാത്ത ഇവ ജലത്തിന്റെ രാസ ഘടനയില്‍ വ്യ ത്യാസം വരുത്തുന്നു. മല്‍സ്യങ്ങളെയും മറ്റും ബാധിക്കുന്നു. ശക്തിയേറിയ ഡിറ്റര്‍ജന്റുകളാണ് പലരും ഉപയോഗിക്കുന്നത്. കുടിവെള്ളത്തിന്റെ ഗുണത്തെ ദോഷകരമായി ബാധിക്കുന്നു.മുന്‍ വര്‍ഷങ്ങളില്‍പുഴയില്‍ ധാരാളം മല്‍സ്യങ്ങള്‍ ചത്തുപൊങ്ങിയതായി സമീപവാസികള്‍ പറയുന്നു.
3.ജലക്ഷാമം
കണ്ണൂര്‍ ജില്ലയിലെ ഏറ്റവും പ്രധാനപ്പെട്ട ഈ പുഴയില്‍ മഴക്കാലത്ത് വെള്ളപൊക്കവും വേനലില് ജലക്ഷാമവും സ്ഥിരമാണ്. വൃഷ്ടിപ്രദേശങ്ങളില്‍ നിന്നുള്ള നീരെഴുക്ക് പലകാരണങ്ങളും കൊണ്ട് തീരെ കുറയുന്നതോടപ്പം ഉള്ള ജലം മുഴുവന്‍ പഴശ്ശി റിസര്‍വ്വോയറില്‍ ശേഖരിക്കപ്പെടുകയാണ്. ഇത് ഇരിക്കൂര്‍ പോലെ,പദ്ധതിക്ക് താഴെയുള്ള പ്രദേശങ്ങളില്‍ ജലദൗര്‍ലഭ്യ ത്തിനു കാരണമാവുന്നു. വേനലിന്റെ മൂര്ധന്യ ത്തില്‍ തീരെഴുക്ക് ചിലയിടങ്ങളില്‍ മുറിഞ്ഞു തുടങ്ങിയതായി പരിസരവാസികള്‍ പറയുന്നു.
വളപട്ടണം പുഴയെ ആശ്രയിച്ച് നിരവധി കുടിവെള്ളപദ്ധതികളാണ് പുഴയില്‍ അങ്ങോളമിങ്ങോളം ഉള്ളത്.പലതും പാതിവഴിയിലും തുടങ്ങിയേടത്തും നില്ക്കുന്നു.ജപ്പാന്‍ സഹായത്തോടെ നടപ്പിലാക്കുന്ന ബൃഹത്തായ പട്ടുവം കുടിവെള്ളപദ്ധതി ഏറ്റവും കൂടുതല്‍ ജലം പുഴയില്‍ നിന്നും കൊണ്ട്പോകുന്ന പദ്ധതിയായിരിക്കും.ജലഅതോറിറ്റിയും എന്‍ജിനിയര്‍മാരും എന്തെക്കെപ്പറഞ്ഞാലും നാട്ടുകാരും പരിസ്ഥി പ്രവര്‍ത്തകരും ഈ പദ്ധതിയുടെ വിജയത്തിനെക്കുറിച്ച് സംശയാലുക്കളാണ്. അഞ്ചുമാസം മാത്രം റിസര്‍വോയറില്‍ സംഭരിക്കുന്ന ജലം ഇത്രയും കൂടിയ അളവില്‍ തുടര്‍ച്ചയായി പമ്പുചെയ്യാനോ വിതരണംചെയ്യാനോ സാധിക്കുമോ? ഈ അളവില്‍ ജലം കൊണ്ടുപോയാല്‍ പുഴയുടെ തീരത്തു താമസിക്കുന്നവര്‍ക്കും മറ്റ് ചെറുകിടപദ്ധതികള്‍ക്കും വേണ്ട ജലം എല്ലാകാലത്തും ലഭ്യ മാവുമോ? വേനല്‍കാലങ്ങളില്‍ പൊതുവേ ദുര്ബ്ബലമായ നീരൊഴുക്ക് തീര്‍ത്തും നിലച്ച് ഈ പുഴ മരിക്കുമോ? വന്‍കിട പദ്ധിതകള്‍ക്കുപകരം തദ്ദേശീയമായ ചെറുകിട പദ്ധതികളല്ലേ ലാഭകരം? എന്നിവയൊക്കെയാണ് ഇവരുടെ ചോദ്യങ്ങള്‍. പതിവുപോലെ സാധാരണക്കാരുടെ ഇത്തരം ആശങ്കകള്‍ക്ക് ആരും മറുപടി പറയുന്നില്ല. പുഴയിലെ ജലത്തിന്റെ കുറവ് ഏറ്റവും കൂടുതല്‍ ബാധിക്കുന്ന പ്രദേശങ്ങളിലൊന്ന് ഇരിക്കൂര്‍ പഞ്ചായത്തായിരിക്കുമെന്നുള്ള കാര്യം തീര്‍ച്ച.
4.ജൈവ വൈവിധ്യ ത്തിന്റെ നാശം
സജീവവും സ്വയംലഭ്യാപ്തവുമായ ഒരു ആവാസവ്യവസ്ഥയാണ് പുഴ.സസ്യങ്ങളും ജന്തുക്കളും ജലവും മണ്ണും മണവും ഒക്കെ ഇതിന്റെ ഭാഗങ്ങളാണ്. പുഴ പുഴയുടെ തീരെത്തെ പുറമ്പോക്ക ഭൂമിയും ജൈവ വൈവിദ്യ ത്തിന്റെ കേന്ത്രങ്ങളാണ്. ഭരണസംവിധാനങ്ങളുടെ സജീവമായ മേല്നോട്ടമില്ലാത്തതിനാല്‍ സസ്യങ്ങളും മറ്റും അധികൃതമായിമുറിച്ചു കൊണ്ടുപോവുന്നു.മറ്റിടങ്ങളില്‍ നിരവധി പുഴയോര മരങ്ങള്‍ ഇവിടങ്ങളില്‍ ഉണ്ട്. ഇവയെ തിരിച്ചറിയുകയും സംരക്ഷിക്കുകയും ചെയ്യേമ്ടതുണ്ട്. പുഴയിലുള്ള വഞ്ഞികള്‍ വ്യാപകമായി മുറിച്ചു കടത്തുന്നുണ്ട്. മണലിനെ പിടിച്ചു നിര്‍ത്തുന്നതിനും ജലജീവികളുടെ നിലനില്‍പ്പിലും കാര്യ മായ പങ്കുണ്ട്.
2008, ഡിസംബർ 11, വ്യാഴാഴ്‌ച
മഞ്ഞണിഞ്ഞ വയനാട്ടില്‍ മുന്ന് ദിവസം
(പരിസ്ഥിതി ക്ല ബ്ബ് വയനാട്ടിലെ തോല്പ്പെട്ടി വന്യജീവിസങ്കേതത്തില്‍ സംഘടിപ്പിച്ച ത്രിദിനസഹവാസത്തെക്കുറിച്ച് വിവേക് മോഹന്‍ 10 എ തയ്യാറാക്കിയ വിവരണം)
മഞ്ഞുപെയ്യുന്ന ധനുമാസക്കുളിരില്‍ കുളിച്ചുനില്‍ക്കുന്ന വയനാട്ടിലെ തോല്‍പ്പെട്ടി വന്യജീവിസങ്കേതം കാണാന്‍,അറിയാന്‍,പഠിക്കാന്‍,ഞങ്ങള്‍ പോവുകയാണ്. പി.വത്സലയുടെ “കാവലി”ലെ ജോഗിയുടെ നാട് എന്നതിലുപരി എന്റെ നാടാണ് വയനാട്. മൂന്ന് ദിവസത്തേക്കുള്ള ക്യാമ്പിന്റെ മുന്നൊരുക്കം പൂര്‍ത്തിയാക്കി ഞാന്‍ 9.15 ഓടെ സ്കൂളില്‍ എത്തി. ബേഗൂരിലേക്ക്,ബേഗുകളുമായി ഞങ്ങള്‍ ബസ്സും കാത്തിരുന്നു. ഏറെ വൈകാതെ ബസ്സും എത്തി. 10.45ന് ഞങ്ങള്‍ യാത്രയാരംഭിച്ചു.
ഞങ്ങളുടെ യാത്രാസംഘം ഇപ്പോള്‍ പൂര്‍ണ്ണമല്ല. നാലുപേര്‍കൂടികയറുവാനുണ്ട്. ഇരിട്ടി വരെയുള്ള യാത്രയ്ക്കിടയില്‍ മനോഹരദൃശ്യങ്ങള്‍ കണ്ടു. പഴശ്ശി അണകെട്ടടച്ചതുകൊണ്ടുണ്ടായ വിശാല ജലപ്പരപ്പില്‍ അകേഷ്യ മരത്തിന്റെ പച്ചപ്പ് കണ്ണിന് കുളിര്‍വീശുന്നതായിരുന്നു ആ മനോഹരചിത്രം. യാത്രയില്‍ റിഷാദിന്റെ അടുത്തിരുന്നത് നന്നായി. കാരണം ഇടയ്ക്ക് കിട്ടുന്ന ബേക്കറി സാധനങ്ങളില്‍ അവന് കിട്ടിയതില്‍ ഭൂരിഭാഗവും അവന്‍ എനിക്ക് തന്നിരുന്നു.വൈകാതെ ഞങ്ങള്‍, മഴക്കാടിന്റെ പശ്ചാത്തലമുള്ള കറുത്തപാത, പേര്യ ചുരം, കയറാന്‍ ആരംഭിച്ചു.
സൈലന്റ് വാലിയില്‍പ്പോയ വെള്ളിയാഴ്ച പോലെ ഇന്ന് അഞ്ചാം തീയ്യതിയും വെള്ളിയാഴ്ചയാണ്. അതുക്കൊണ്ടുതന്നെ പലര്‍ക്കും ഇന്ന് പള്ളിയില്‍ പോകേണ്ടത് അത്യാവശ്യ മാണ്. അതിനായി,1മണിക്ക് പേര്യയില്‍ വണ്ടി നിര്‍ത്തി. പള്ളിയില്‍ പോകാത്ത മറ്റുമതക്കാര്‍ ഈ സമയം പള്ള നിറയ്ക്കാന്‍ ഉപയോഗിച്ചു.പള്ളിയില്‍ പോയവര്‍ തിരിച്ചുവന്നതിന് ശേഷം വീണ്ടും യാത്രയാരംഭിച്ചു.മാര്‍ഗ്ഗമദ്ധ്യേ ഞങ്ങള്‍ ഉച്ചഭക്ഷണം കഴിച്ചു. മാനന്തവാടിയില്‍ ബൈനോക്കുലറുമായി, അമ്മൂമ്മയോടൊപ്പം,അമ്മ എന്നെ കാത്തുനില്‍പ്പുണ്ടായിരുന്നു.ബൈനോക്കുലര്‍ വാങ്ങി, ഞങ്ങള്‍ ചരിത്രപ്രധാനമായ പഴശ്ശിസ്മാരകത്തില്‍ എത്തി. കേരളസിംഹം എന്നും,ലോകത്തിലെ ആദ്യ ഗൊറില്ലാ പോരാളി, എന്നും അറിയപ്പെട്ട പഴശ്ശി, ബ്രിട്ടീഷുകാരുമായുള്ള ഒരേറ്റുമുട്ടലില്‍, 1805 നവംബര്‍ 30ന് കൊല്ലപ്പെടുകയും, അദ്ദേഹത്തിന്റെ ഭൗതികശരീരം, പൂര്‍ണ്ണബഹുമതിയോടെ ഇവിടെ എത്തിച്ച് സംസ്കരിക്കുകയും ചെയ്തു എന്ന് ചരിത്രം. അതിനുശേഷം, സമീപമുള്ള മ്യൂസിയവും കണ്ടു. അനേകവര്‍ഷം പഴക്കമുള്ള വീരക്കല്ലുകള്‍,അമ്പും വില്ലും, തുടങ്ങിയ ചരിത്രവസ്തുക്കള്‍ അവിടെ ഉണ്ടായിരുന്നു. ഇതൊന്നും വയനാട്ടുകാരനായ ഞാന്‍ ഇതിനുമുമ്പ് കണ്ടിട്ടില്ല എന്നത് (പഴശ്ശിസ്മാരകവും മ്യൂസിയവും കണ്ടിട്ടില്ല എന്നത്) എന്നെ ലജ്ജിപ്പിക്കുന്ന കാര്യ മായിരുന്നു.
3.40ഓടെ 34 കുട്ടികളും 8 അധ്യാപകരും ഉള്ള ഞങ്ങളുടെ സംഘത്തെ ബേഗൂര്‍സ്വാഗതം ചെയ്തു. ബേഗൂര്‍വന്യജീവീസങ്കേതകാര്യാലയത്തില്‍ പേര് രജിസ്റ്റര്‍ചെയ്തതിന് ശേഷം ഞങ്ങള്‍ ആണുങ്ങള്‍ക്ക് താമസിക്കുവാനുള്ള മുളകൊണ്ടുണ്ടാക്കിയ ഷീറ്റുമേഞ്ഞ വാസസ്ഥലത്തെത്തി. ഇവിടുത്തെ ഉദ്യോഗസ്ഥരായ സുധാകരന്‍, കൃഷ്ണദാസ് എന്നിവര്‍ ഞങ്ങള്‍ക്ക് ഔപചാരികമായ സ്വാഗതമോതി. കൂടെ ഇന്നത്തെപരിപാടിയെ പറ്റിയും, പെണ്ണുങ്ങളുടെ താമസസ്ഥലത്ത് രാത്രിയില്‍ വാതിലില്‍ മുട്ടുന്നതുകേട്ടാല്‍ പേടിക്കേണ്ടെന്നും, അത് മാനുകളായിരിക്കുമെന്നും സൂചിപ്പിച്ചു. വാതില്‍ മുട്ട്കേട്ട് തുറക്കുമ്പോള്‍ ആരെയും കാണാതെ പേടിക്കാതിരിക്കാനാണ് പറഞ്ഞുതന്നത്. ഇതിന് ശേഷം ഞങ്ങള്‍ ബാവലിപ്പുഴയുടെ ഭാഗമായ കാളിന്ദിപ്പുഴയുടെ തണുപ്പില്‍ മുങ്ങിത്തോര്‍ത്തി. പിന്നീട് ആ തണുപ്പില്‍ ചൂടുപകരുന്ന ഉന്മേഷകരമായ ചായകുടി. 6.10ന് സുധാകരന്‍ സാറിന്റെ ക്ലാസ് ആരംഭിച്ചു. റാഷിന ക്ലാസിന് നന്ദിപറഞ്ഞു. രാത്രിയുടെ തണുപ്പില്‍ ഞങ്ങള്‍ ചൂടുവസ്ത്രങ്ങള്‍ ധരിച്ചു,സ്വാദേറിയ ചൂട് ചോറ് കഴിച്ചു. കാട്ടാനയും ,കാട്ടിയും, കടുവയും, മയിലും,മാനും വിഹരിക്കുന്ന കാടിനരികിലിരുന്ന് സംസാരിക്കുമ്പോള്‍, ഞങ്ങളുടെ വായില്‍ നിന്ന് തണുപ്പ് കാരണം പുക പോയിരുന്നു.താമസസ്ഥലത്തെ മുളയിഴകള്‍ക്കിടയിലൂടെ കടന്നു വരുന്ന കുളിരമ്പുകള്‍ ഞങ്ങളെ മരവിപ്പിച്ചു. എങ്കിലും ആ കൊടും തണുപ്പിനെ അനുഭവമാക്കി, ഞങ്ങള്‍ ഉറങ്ങാന്‍ പരമാവധി ശ്രമിച്ചു.
ഇന്ന് 6.1.07 ശനി. ഇന്നാണ് ഞങ്ങളുടെ വനയാത്ര. ഇപ്പോള്‍ സമയം 6.45. അന്‍ഫീര്‍തയ്യാറാക്കിയ തീക്കൂനയ്ക്കരികില്‍ നിന്നു.പിന്നീട് കട്ടന്‍കാപ്പി കുടിച്ചു. 8.10ന് ഉപ്പുമാവും പഴവും കഴിച്ചു. ഏത് ക്യാമ്പിലും, പ്രഭാതഭക്ഷണം മിക്കവാറും ഉപ്പുമാവ് ആയിരിക്കും. ഇതിനിടയില്‍ നാല് വിരുതന്‍മാര്‍ നാല് കിലോമീറ്റര്‍ അകലെയുള്ള പള്ളിയിലേക്ക് നടന്നു. ആനയിറങ്ങാന്‍ സാധ്യ തയുള്ളതാണ് ആ വഴി. അതിനാല്‍ തന്നെ നാരായണന്‍മാഷും,പപ്പേട്ടനും വണ്ടിയില്‍ അവരെ തേടിയിറങ്ങി. അല്‍പസമയത്തിനകം അവരെ കണ്ടെത്തി തിരിച്ചുവരികയും ചെയ്തു. റിഷാദ്,നുഫൈല്‍,അന്‍ഫീര്‍,ധനേഷ് എന്നീ നാല് വിരുതന്മാര്‍ താമസസ്ഥലത്ത് ഹാജരായി.തലേദിവസം ചറപറ വര്‍ത്തമാനം പറഞ്ഞിരുന്ന അന്‍ഫീറിന്റെ വായ അധ്യാപകരുടെ ചോദ്യശരങ്ങളാല്‍ മൂടപ്പെട്ടു. അല്‍പമെന്തെങ്കിലും പറഞ്ഞത് റിഷാദാണ്.
ഞങ്ങള്‍ ഫോറസ്റ്റ് ഗാര്‍ഡുമാരായ – അബുസാറിനും,മഹേഷ്സാറിനും മറ്റുരണ്ടുപേര്‍ക്കും ഒപ്പം വണ്ടിയില്‍ 8.40ന് കാട്ടിലേക്ക് യാത്രയാരംഭിച്ചു. യാത്രക്കിടയില്‍ സുന്ദരിയായ നീലവര്‍ണ്ണക്കാരി മയിലിനെയും, ദൂരെയായി ഒരു ഗജവീരനെയും കണ്ടു. ഇനി കാട്ടിലേക്ക് നടന്നാണ് യാത്ര. കരടിയുടെ ഇഷ്ട ഭക്ഷണമായ കൊന്നക്കായ്ക്കുള്ളിലെ ചെറിയ ഭാഗം ഞാനും രുചിച്ചുനോക്കി.കരിമരുതിനും, കാട്ടുതേക്കിനും, കാട്ടിലെ നഗ്നസുന്ദരി വെണ്ടേക്കിനും അരികിലൂടെ ഞങ്ങള്‍ ദാസന്‍ കോട്ടയിലെത്തി. അവിടെ നയനോത്സവകരമായ ഒരു കൃത്രിമ തടാകവും, തടാകത്തിന് മാറ്റുക്കൂട്ടുന്നതരത്തില്‍ തടാകനടുവില്‍ ഇലയില്ലാത്ത
ഒരു മരവും കണ്ടു. ഉണ്ടയില്ലാത്തതോക്കുമായി ഉന്നം പിടിച്ചതും, ഒരുപ്രത്യേ കതരം പുഴുവിനെ കണ്ടതും അവിടെ വെച്ചാണ്. അവിടെ വിട്ട് ഞങ്ങള്‍ ഒരു ടവറില്‍ എത്തി. അവിടെ നിന്ന് ഞങ്ങള്‍ കാട്ടിന്റെ വര്‍ണ്ണവൈവിധ്യം ആവോളം ആസ്വദിച്ചു. പിന്നീട് ഇല്ലിമുളം കാടുകളില്‍ ലല്ലലലം ചൊല്ലിവരും തെന്നലുമേറ്റ് നടക്കാനാരംഭിച്ചു. ഇടയ്ക്ക് ഒരു പന്നി മിന്നി മറിഞ്ഞു. നീണ്ടനടത്തത്തിന് ശേഷം,1.30ഓടെ തിരിച്ചെത്തുകയും,1.40ന് ചോറ് കഴിക്കുകയും ചെയ്തു. അല്‍പനേരം വിശ്രമം. അതിന് ശേഷം കുളി. വെള്ളത്തിന് ഇന്നലെയുള്ളത്ര തണുപ്പില്ല.
4.30ന് പത്മകുമാര്‍സാറിന്റെ ക്ലാസ് ആരംഭിച്ചു. ക്ലാസിന് ഞാന്‍ നന്ദി പറഞ്ഞു. പരിസ്ഥി മലിനീകരണ ദോഷങ്ങളും,അവ ഒഴിവാക്കേണ്ട ആവശ്യവും ഒഴിവാക്കേണ്ട മാര്‍ഗ്ഗങ്ങളും അബുസാര്‍ പറഞ്ഞു തന്നു. അതിനുശേഷം ഗംഭീരമായ ക്വിസ് മത്സരം ആരംഭിച്ചു. ഞാനും, ഷനിലും, റാഷിനയും,ടീമാവാം എന്ന് ശട്ടം കെട്ടിയിരുന്നെങ്കിലും അത് നടന്നില്ല. പക്ഷേ ഷനിലും, അന്‍ഫീറും എന്റെ ടീമിലാണ്. ഗോര്‍ (കാട്ടുപശു) എന്നതാണ് ഞങ്ങളുടെ ടീമിന്റെ പേര്. ആദ്യം ഞങ്ങള്‍ പിന്നിലായിരുന്നെങ്കിലും.ഞങ്ങള്‍ പിന്നീട്, പുള്ളിപ്പുലിയേയും,സിംഹത്തേയും, മയിലിനേയുമെല്ലാം തോല്‍പ്പിച്ച് മുന്നേറി. അവസാനം ഞങ്ങള്‍ ജയിച്ചു.
രാത്രി ഭക്ഷണവും കഴിച്ച് ഞങ്ങള്‍ നൈറ്റ് സഫാരിക്കായി തയ്യാറായി നിന്നു. അബുസാറിനും, മഹേഷ്സാറിനുമൊപ്പം ഞങ്ങള്‍ വണ്ടിയില്‍ സവാരി ആരംഭിച്ചു. തിരുനെല്ലിഭാഗത്തേക്കും,തിരിച്ചും, കുറച്ചുദൂരം പിന്നെയും,സഞ്ചരിച്ചു. സഞ്ചാരത്തിനിടയില്‍, ബസ്സിനു പിന്നില്‍ നിന്ന് ഉയര്‍ന്നിരുന്ന കഴുതാരാഗങ്ങള്‍ക്കിടയിലൂടെ,മുമ്പില്‍നിന്ന് പഴയഗാനത്തിന്റെ നേര്‍ത്തസ്വരം ഒഴുകി വന്നിരുന്നു. തിരിച്ചു വരുമ്പോള്‍ മാന്‍കൂട്ടത്തെ കണ്ടു. ദുഷ്യ ന്തനെ നേര്‍ത്തൊരു ലജ്ജയാല്‍ നോക്കുന്ന,തിരിഞ്ഞുനോക്കുന്ന, ശകുന്തളയെപ്പോലെ അനേകം ശകുന്തളമാരെപ്പോലെ, അവയെ കണ്ടപ്പോള്‍ തോന്നി. വഴിയില്‍,അബുസാറിന്റെയും, മഹേഷ്സാറിന്റെയും ക്വാട്ടേഴ്സിനുമുന്നില്‍ അവരെ ഇറക്കി. താമസസ്ഥലത്ത് തിരിച്ചെത്തിയ ഞങ്ങള്‍ 10.10തൊട്ട് 10.45വരെ കലാപരിപാടികള്‍ അവതരിപ്പിച്ചു. ആദ്യ മായി നുഫൈല്‍ ഒരു സിനിമാഗാനം പാടി. പിന്നീട് അഫ്സീല മാപ്പിളപ്പാട്ട് പാടി. മുരളിസാര്‍ മനോഹരമായി കവിത അവതരിപ്പിച്ചു. പത്മനാഭന്‍സാറും കവിത അവതരിപ്പിച്ചു. ഞങ്ങളിലെ ഗായകന്‍, പ്രസാദ്സാര്‍ രണ്ട് മനോഹര ഗാനങ്ങള്‍ ആലപിച്ചു.
ഇന്നലയുള്ള തണുപ്പ് ഇന്നില്ല. ഞങ്ങള്‍ ഉറങ്ങാന്‍ കിടന്നു. ആഷിഖ് ഞങ്ങളുടെ അടുത്ത് അല്ല കിടക്കുന്നത്. അതിനാല്‍ ആഷിഖിന്റെ സ്ഥലം ഇപ്പോള്‍ ഒരു 'ഗ' രൂപമാണ് ഉള്ളത്. നുഫൈലിന്റേതാണ് ആ രൂപം. ഇങ്ങനെയെല്ലാം കിടന്നിട്ടും ആഷിഖിന്റെ ഒഴിവ് നികത്താനാവാത്തതാണ്.ഇന്നലെ ഞാന്‍ നുഫൈലിനും, റമീസിനും നടുവിലായിരുന്നുവെങ്കില്‍ ഇന്ന് നുഫൈലിനും, റിഷാദിനും നടുവിലാണ്. പലരും മയക്കത്തിലേക്ക് വഴുതിവീഴുമ്പോള്‍ ഞാനും,അന്‍ഫീറും,,റിഷാദ് തന്ന കടല തിന്നുകയായിരുന്നു. പിന്നീടെപ്പോഴോ ഞങ്ങളും മയക്കത്തിലേക്ക് വഴുതിവീണു.
ആറ് മണിയോടെ ഞാനെഴുന്നേറ്റു പുറത്ത് ഇപ്പോഴും തണുപ്പാണ്ട. അതിനാല്‍ പതിവുപോലെ അന്‍ഫീറും സംഘവും തീ കായുകയാണ്. ഞാനും അതില്‍ പങ്കാളിയായി.പിന്നീട് ചിലര്‍ പല ഭാഗങളിലായി തീ കൂട്ടുവാന്‍ ആരംഭിച്ചു . ഞങ്ങളുടെ കസ്റ്റമര്‍ (തീകായുന്നവര്‍) വര്‍ദ്ധിപ്പിക്കാന്‍ വേണ്ടി ഞാനും നുഫൈയിലും നിരന്തരം തേക്കിന്റേ ഉണങ്ങിയ ഇലകള്‍ കൊണ്ടിട്ടു. അതുകൊണ്ട് തന്നെ അവസാനം വരെ നിലനിന്നത് ഞങളുടെ തീ ക്കൂനയാണ്. ഇന്ന് കാട്ടിലേക്ക് അല്പം ദൂരം ഒരു ട്രക്കിംഗ് ഉണ്ട് . ഞങ്ങള്‍ അതിന് തയ്യാറായി നിന്നു . പോകുന്നത് വരെ മുരളി സാറും ഞങ്ങളും'വികസനം' എന്ന കവിത
ചൊല്ലി. 7.50 ഓടെ ഞങ്ങള്‍ നടത്തം ആരംഭിച്ചു.ഇന്ന് കാടിന്റെ മറ്റൊരു ഭാഗം.കുറച്ച് നടന്നപ്പോള്‍ ഒരു മാന്‍ പേടയെ കണ്ടു. എന്നാല്‍ മറ്റൊരു ജീവിയേയും
കണ്ടില്ല. പ്രകൃതി ജീവികള്‍ക്കും ഒരു സംരക്ഷണ മാര്‍ഗ്ഗം കൊടുത്തിരിക്കണം. അത് കൊണ്ടല്ലേ, വഴിയില്‍ ഇലയില്‍ മുള്ളുകളുള്ള ഒരു ചെടി കണ്ടത്.
8.30ഓടെ ഞങള്‍ ടവറിലെത്തി. കുന്നിനുമുകളിലാണ് ടവര്‍.അത്ഇരുമ്പാല്‍പണിതതും, കുത്തനെ കയറേണ്ടതുമാണ്
പലരും ടവറില്‍ കയറിയില്ല.ഞാന്‍ എന്റെ ഊഴം കാത്തുനിന്നു .കയറുമ്പോള്‍ നില്‍ക്കാനായി ഒരു സ്ഥലവും അത് കഴിഞ്ഞ് ഏറ്റവും മുകളില്‍
ചെറിയ സ്ഥലവുമാണ് ഉള്ളത് . ചിലര്‍ മാത്രമേ മുകളില്‍ വരെ കയറിയള്ളു. ഞാന്‍ മുകളിലേക്ക് കയറാനാരംഭിച്ചു. ഇടയ്കക്ക് ,മുകളില്‍ നിന്ന് താഴേക്ക്
ഇറങ്ങുന്നവര്‍ക്ക് വേണ്ടി ആദ്യത്തെ സ്ഥലത്ത് നിന്നു.പിന്നീട് കയറാന്‍ ആരംഭിച്ചു.മുകളില്‍ എത്തി.അവിടെ എത്തിയാല്‍ എല്ലാവര്‍ക്കും
പ്രകൃതിയെ ആസ്വദിക്കാനുള്ള കഴിവ് അപ്പോള്‍ ഉണ്ടാവില്ല.എങ്ങനെയെങ്കിലും താഴെ ഇറങ്ങിയാല്‍ മതിയെന്ന മോഹമാണ് ഉള്ളത് .അങ്ങനെ ഞങ്ങള്‍ താഴെ ഇറങ്ങി. ഈ എവറസ്റ്റിന് തുഞ്ചത്ത് എത്തിയ ഗിരീഷ് മാഷ്,നാരായണന്‍മാഷ്,രാഹുല്‍,അന്‍ഫീര്‍,ജുമൈല്‍ തുടങ്ങിയ ചുരുക്കം
ചിലരില്‍ അംഗമായി ഞാന്‍.
ഈ സമയം പലരും ടവറിന് സമീപമുള്ള നെല്ലിക്ക തിന്നുകയായിരുന്നു. 9മണിയോടെ തിരിച്ചു. തിരിച്ചെത്തിയ ഉടനെ ഭക്ഷണം .
ഭക്ഷണ സ്ഥലത്തേ മുളങ്കൂട്ടിനരികില്‍ ഇന്നലത്തേ പോലെ ഇന്നും വാനരന്മാര്‍ പല വികൃതികളും കാണിക്കുന്നുണ്ടായിരുന്നു.ഇടയ്ക്ക് തന്റെ മകന്റെ
ജഡവും കൈകളിലേന്തി ദു:ഖ ഭാരത്തോടെ വന്ന അമ്മ കുരങ്ങ് ഞങ്ങളിലും ദു:ഖമുണ്ടാക്കി.
ഞങ്ങള്‍ ദക്ഷിണേന്ത്യ യിലെ കാശിയിലേക്ക് 11 മണിക്ക് യാത്ര തുടങ്ങി.വഴിയില്‍ വച്ച് ഒരു വെള്ളക്കുരങ്ങിനെ കണ്ടു . വഴിയില്‍
പലയിടത്തും 'നിര്‍ദ്ദിഷ്ട ആനത്താര' എന്ന ബോര്‍ഡ് കാണാമായിരുന്നു.ദൂരെ ബ്രഹ്മഗിരി കുന്നുകള്‍ ദൃശ്യ മായി 11.30 യോടെ ഞങ്ങള്‍ തിരുനെല്ലിയിലെത്തി .
പലരും അമ്പലത്തില്‍ കയറി ഞാനും ധനേഷും മറ്റ് ചില കുട്ടികളും കയറിയില്ല. ഞങ്ങള്‍ ബ്രഹ്മഗിരി കുന്നുകളെ നോക്കിനിന്നു . ഇടയ്ക്ക് അവിടെയുള്ളഒരു സായിപ്പിനോട് റാഷിന പേരും സ്ഥലവും ചോദിച്ചു.സ്വീഡന്‍കാരനായ സ്റ്റീഫന്‍ എന്ന അദ്ദേഹത്തോടൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്തു.ഞങ്ങള്‍ പാപനാശിനിക്ക് സമീപം എത്തി. ഈ സമയം പലരും 'ഷോപ്പിംഗ് 'നടത്തുകയായിരുന്നു. 1 മണിയോടേ ഞങ്ങള്‍ തിരിച്ചെത്തി.
1മണിതൊട്ട് 1.30 വരെ സമാപനസമ്മേളനമായിരുന്നു.പലരും അഭിപ്രായങള്‍ പറഞ്ഞു.പൊതുവേ നല്ല ക്യാമ്പായിരുന്നു. അധ്യാപകര്‍, പ്രാഥമിക സൌകര്യങ്ങള്‍ വര്‍ദ്ധിപ്പിക്കണമെന്നും , സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കണമെന്നും,ആവശ്യ മുന്നയിച്ചു. ഞങ്ങള്‍ ബാഗെല്ലാംതയ്യാറാക്കി നിന്നു.രാവിലെ പുഴയില്‍ കുളിച്ചപ്പോള്‍ ശേഖരിച്ച പലതരം കല്ലുകള്‍ ബേഗിലിട്ടു. ഭക്ഷണവും കഴിഞ്ഞ് , എല്ലാവരോടും യാത്രപറഞ്ഞ് 2.25 ന് ഞങ്ങള്‍ മടക്കയാത്ര ആരംഭിച്ചു.
ബോയ് സ് ടൌണില്‍ നിന്ന് ചായപ്പൊടി വാങ്ങിയ ശേഷം ഞങ്ങള്‍ പാല്‍ച്ചുരം ഇറങ്ങാന്‍ ആരംഭിച്ചു. ഈ വഴി വന്നാല്‍ ഇരുപതോളം കിലോമീറ്റര്‍ ലാഭിക്കാം പാല്‍ചുരം ഭൂരിഭാഗം പേര്‍ക്കും പുതുകാഴ്ചയായിരുന്നു. ദൂരെ ആനയുടെ രൂപത്തില്‍ ഒരു മലകണ്ടു. അന്‍ഫീറും കൂട്ടരും ഒരുപാട് പാരഡി ഗാനങ്ങള്‍ക്കൊപ്പം,ആ രീതിയില്‍ മാഷോട് ചായ വാങ്ങിത്തരാന്‍ആവശ്യപ്പെട്ടു. ഇരിട്ടിയിലെത്തിയപ്പോള്‍ അത് സാധിച്ചു.യാത്രാസംഘത്തിന്റെ,എണ്ണം കുറഞ്ഞുവന്നു.
ഞങ്ങള്‍ ഇരിക്കൂറില്‍ എത്തി. യാത്ര ശുഭകരമായി അവസാനിച്ചു. വയനാട്ടില്‍ നിന്ന് അച്ഛനും അമ്മയും വരുന്നതും കാത്തിരിക്കുമ്പോള്‍ ഞാനാലോചിച്ചു,വനത്തിനുള്ളില്‍ ഇപ്പോള്‍ കാട്ടാനകള്‍ചിന്നം വിളിക്കുന്നുണ്ടാവാം, കടുവ വേട്ട യാ ടുന്നുണ്ടാവാം കാട്ടി പുല്ല് തിന്നുന്നുണ്ടാകാം, കാളിന്ദി ഓളങ്ങള്‍ സൃഷ്ടിക്കുന്നുണ്ടാകാം, വന്യ ജീവി സങ്കേതത്തില്‍
ഉദ്യോഗസ്ഥര്‍ അടുത്ത ക്യാമ്പ് അംഗങ്ങളെ സ്വാഗതം ചെയ്യുന്നുണ്ടാകാം.
ഇനിയുമൊരിക്കല്‍ ഇത്തരമൊരു അനുഭവം കൊതിച്ചുകൊണ്ട് ....................

2008, നവംബർ 25, ചൊവ്വാഴ്ച
ഞങ്ങള്‍ക്കുമുണ്ട് ഒരു പുഴ
(പരിസ്ഥിതിക്ലബ്ബ്ഒക്ടോബര് രണ്ട് 2008 ന് നടത്തിയ
പുഴയറിവ് യാത്രയെക്കുറിച്ച്
ശ്രുതി .സി.പി.9B.തയ്യാറാക്കിയ
കുറിപ്പ്.)
ഇരുട്ട് നീങ്ങിതുടങ്ങി. ജനല്‍ കമ്പികളിലൂടെ പ്രകാശകിരണങ്ങള്‍ മുറിക്കകത്തേക്ക് ഒഴുകിവരുന്നു. സൂര്യരശ്മികള്‍ കണ്പോളകളെ വിളിച്ചുണര്‍ത്തി.
കിഴക്കന്‍ ചക്രവാളത്തില്‍ ചുവന്ന രശ്മികള്‍ വാരിവിതറിക്കൊണ്ടിരിക്കുകയാണ്. ഒപ്പം കിളികളുടെ മധുരമാ
യ സംഗീതം കൊണ്ട്
പ്രകൃതിയാകെ ശബ്ദമുഖരിതമാകുന്നു.പുതപ്പിനുള്ളില്‍നിന്നും പുറത്തേക്കിറങ്ങി.
കുറച്ച് സമയം കഴിഞ്ഞു. ഇപ്പോള്‍ കാക്കയുടേയും
കിളികളുടേയുമൊക്കെസംഗീതകച്ചേരി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് തോന്നുന്നു. കുറച്ച് സമയം കഴിഞ്ഞു. ഇപ്പോള്‍ കാക്കയുടേയും
അതിനുപകരമായി ചില ഭീകരശബ്ദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുട
ങ്ങി. അത് ബോംബിന്റേയോ, ഇടിയുടേയോ ശബ്ദമൊന്നുമല്ല. പിന്നെ എന്താണത്? എല്ലാവീടുകളിലേയും സ്ഥിരം പല്ലവിതന്നെ. കുക്കറിന്റേയും, മിക്സിയുടേയും ശബ്ദം.ഇന്നെനിക്ക് പരിസ്ഥിതിക്ല ബ്ബിന്റെ ഫീല്‍ഡ് ട്രിപ്പ് ഉണ്ട്. പുഴയെ അറിയാന്‍ എന്ന ഒരു മനോഹരമായയാത്ര. കുളിച്ച് റെഡിയായി സ്കൂളിലേക്ക്
പോയി. കുറച്ച് വൈകിയതുകൊണ്ട് ഞങ്ങളെ കൂട്ടാതെ പോകുമോ എന്നഭയം മനസ്സില്‍ ആളിക്കൊണ്ടിരിക്കുന്നു. നടന്നു നടന്ന് നടയുടെ അടുത്തെത്തി. പതിനെട്ടാം പടിയെപ്പോലൊരുനട. അതിന്റെ താഴെയെത്തിയപ്പോഴാണ് കുറച്ച് ആശ്വാസമായത്. കാരണം ഗിരീഷ് മാഷ് മുമ്പിലുണ്ട്. ഒപ്പം കുറച്ച് കുട്ടികളും . അവരുടെ ഒപ്പമെത്താന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവന്നു.
ഞങ്ങള്‍ കുശലങ്ങളെക്കെ പറഞ്ഞ് സ്കൂളിലേക്ക് നടന്നു.
സ്കൂളിലെത്തിയത് അറിഞ്ഞതേയില്ല. മിക്കകുട്ടികളും എത്തിക്കാണും. നല്ലൊരു ദിവസം തന്നെയാണ് ഞങ്ങള്‍ ഫീല്‍ഡ് ട്രിപ്പിന് പോകാനൊരുങ്ങിയത്. എന്തെന്നോ നമ്മുടെ രാഷ്ട്രപിതാവ് കുട്ടികളുടെ ബാപ്പുജി അദ്ദേഹത്തിന്റെ140 -താം ജന്മദിനമാണിന്ന്. അതുക്കൊണ്ടുതന്നെ സ്കൂളും പരിസരവും വൃത്തിയാക്കി കൊണ്ടാണ് ഞങ്ങളുടെ യാത്ര ആരംഭിച്ചത്. കുട്ടികളെല്ലാം വളരെ സന്തോഷവാന്‍മാരാണ്. ക്യാമറയുള്ളവര്‍ എല്ലാരംഗങ്ങളും ക്യാമറ
യില്‍ പകര്‍ത്തി.ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 9 വരെ ഗാന്ധിജയന്തിവാരാചരണം നടക്കുന്നുണ്ട്. അതില്‍ ഞങ്ങളുടെ സ്കൂളും പങ്കാളിയാണ്.
ഞങ്ങള്‍ പുറപ്പെട്ടു.എല്ലാവരും വരി വരിയായി പോകുന്നതുകാണുമ്പോള്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഭക്ഷണവും കയ്യിലേന്തി പോകുന്നതുപോലെ തോന്നുന്നു. നേരെ ഞങ്ങള്‍പോയത് ഇരിക്കൂര്‍ പാലത്തതിനടുത്തേക്കാണ്. പൂമ്പാറ്റനിരീക്ഷകന്‍ ശ്രീ വി സി ബാലകൃഷ്ണന്‍ സര്‍ അവിടെ എത്തുമെന്ന് പറഞ്ഞിരുന്നു. ഒരു അഞ്ചുമിനിട്ടോളം ഞങ്ങള്‍ അവിടെ നിന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായതാണെന്ന് തോന്നിക്കുന്ന ഒരു മുത്തച്ചന്‍ പാലയുടെ ചുവട്ടില്‍ നാന്നലാന്നനെനിന്നുആമരമ്യെത്രയാത്രക്കാര്ക്ക്തനലേകിയിട്ടുന്ടാവുമ്
ബാലകൃഷ്ണന്‍ സര്‍ എത്തിക്കഴിഞ്ഞു. എത്തിയ ഉടനെ തന്നെ അദ്ദേഹത്തിനൊരു പുഴുവിനേയും കിട്ടി. ഒരുപൂമ്പാറ്റയുടെ ലാര്‍വ. അതും കയ്യിലെടുത്ത് അദ്ദേഹം കുറേകാര്യങ്ങള്‍ പറഞ്ഞുതന്നു. ഞങ്ങള്‍ അവിടെനിന്നും നീങ്ങി. പാലത്തിന്റെ നടുവിലെത്തി. താഴേക്ക് നോക്കുമ്പോള്‍ അഗാധമായി ഒഴുകുന്ന പുഴ. ഞങ്ങള്‍ പുഴയിലേക്ക് ഇറങ്ങി. ആ പുഴവക്കില്‍ മനോഹരമായ പുള്ളിക്കുപ്പായമിട്ട പൂമ്പാറ്റകള്‍. അവയുടെ വസ്ത്രം പോലുള്ള വസ്ത്രം കടയില്‍ നിന്ന് വാങ്ങി ധരിക്കാമെന്ന് കരുതേണ്ട. കടയില്‍ നിന്നും കിട്ടുകയില്ല.
എത്രയെത്ര സസ്യങ്ങള്‍ .......എല്ലാതരം സസ്യങ്ങളേയും അറിയാം. പക്ഷേ ഒന്നിന്റെയും പേര് അറിയുന്നില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ചിലന്തി ഏതെന്ന് ചോദിച്ചാല്‍ ആര്‍ക്കും ഉത്തരമുണ്ടാവുകയില്ല. കാരണം ആരെങ്കിലും ചിലന്തിയെ നിരീക്ഷിച്ചിട്ടുണ്ടോ? അവയെ കാണുമ്പോള്‍ ചൂലെടുത്ത് അതിന്റെ പുറകെ ഓടാന്‍ തുടങ്ങും. എന്തിനാണെന്നോ? അവയെ അടിച്ചു കൊല്ലുവാന്‍ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ ചിലന്തി “ഭീമന് ചിലന്തി”യാണ്.പേരുകേള്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു.
നേരിട്ടുകണ്ടാലോഅതിലുംഭയാനകം. കുറേ ദൂരം
നടന്നതിനുശേഷം എല്ലാവരും ഒരു സ്ഥലത്ത് ഇരുന്നു. എന്തിനാണെന്ന് ആര്‍ക്കും ആദ്യമൊന്നും മനസ്സിലായില്ല. പിന്നീടാണ് കാര്യം മനസ്സിലായത്. പരിസ്ഥിതി ക്ല ബ്ബിന്റെ സ്ഥിരം അതിഥിയായ അവിലും തേങ്ങയും ഇന്നും ഉണ്ട്. ഒരു പുതിയ ആള്‍ കൂടിയുണ്ട്. നാരങ്ങവെള്ളം.
എല്ലാവരും വട്ടമിട്ടിരുന്ന് അവിലും തേങ്ങയും കഴിച്ച് വീണ്ടും യാത്ര തുട
ങ്ങി. എന്തൊരു സ്വാദാണെന്നോ. വീണ്ടും നടത്തം ആരംഭിച്ചു.
പുഴയിലേക്കിറങ്ങി ദയനീയമായ കാഴ്ച നമ്മുടെ നാട് മരിക്കുവാന്‍ പോവുന്നതിന്റെ പ്രതീതി. പുഴയിലെ വഞ്ഞികളെല്ലാം ഉണങ്ങിക്കരിഞ്ഞ് നാശത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. ആ വഞ്ഞികളാണ് പുഴയുടെ ജീവനാഡി. അവ നശിച്ചാല്‍ പുഴയും നശിക്കും. പുഴയിലെ ഉരുളന്‍ കല്ലുകള്‍ പരസ്പരം കിന്നരിക്കുന്നു. അവയുടെ മുകളിരുന്ന് താഴെ ഒഴുകുന്ന പുഴയെ കുറച്ചു നോക്കി.എങ്ങും നിശബ്ദത. പുഴയിലെ ഒഴുക്ക് നിലച്ചു പോയോ?
ഇല്ല അവ നിലയ്ക്കരുത്...... .
അതിനു വേണ്ടി മുഴുവന്‍ യാത്രാംഗങ്ങളും പരസ്പരം കൈകള്‍ കോര്ത്ത് പിടിച്ച് ഈ പുഴയെ സംരക്ഷിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുമെന്ന് പ്രതിജ്‍ഞയെടുത്തു.മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നിന്ന് ഒരുമിച്ചു ആലപിച്ച “ഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യ മോ?“എന്ന ചോദ്യ ത്തിന് ലഭിച്ച ഉത്തരം,
“നനവുകിനിയും മനസ്സുണര്‍ന്നാല്‍
മന്നിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം
തുയിലുണര്‍ത്തുക കൂട്ടരെ”
മിക്കപ്പോഴും പുഴയില്‍ പോകാറുള്ള ഞാന്‍ ആദ്യ മായാണ് പുഴയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്. പെട്ടെന്നു തന്നെ മുരളിമാഷുടെ ശ്രവണ സുന്ദരമായ ഗാനം കാറ്റില്‍ അലയടിച്ചു. പിന്നീട് വിദ്യാര്‍ത്ഥികളും, ഹെഡ്ടീച്ചറും പാട്ടുകള്‍ പാടി. ബാലകൃഷ്ണന്‍ സര്‍ പുഴയെന്തെന്നും പുഴയുടെ മൂല്യമെന്താണെന്നും വിവരിച്ചുതന്നു. വരും തലമുറകള്‍ ഉപയോഗിക്കേണ്ടിവരുന്ന ഇരിക്കൂര്‍ പുഴ എങ്ങനെയുള്ളതായിരിക്കും. ചിന്തിക്കാന്‍ പോലും പറ്റുന്നില്ല. നാമെല്ലാം പരിസ്ഥിപ്രവര്‍ത്തകരാണ്. പുഴയെ, ഒരുനാടിനെ, ഒരുപ്രദേശത്തെ രക്ഷിക്കാന്‍ നമുക്കു കഴിയണം. ആ ചരലുകളില്‍ ഇരുന്നുകൊണ്ടുതന്നെ ഭക്ഷണം കഴിച്ചു. ചെരുപ്പിടാതെ നടക്കാന്‍ പറ്റാത്തത്ര കഠിനമായ വെയില്‍. എല്ലാവരും ഭക്ഷണം കഴിച്ച് വീണ്ടും നടത്തം ആരംഭിച്ചു. ബാലകൃഷ്ണന്‍ സര്‍ കാണുന്ന ഓരോ വസ്തുക്കളേയും കുറിച്ചുള്ള വ്യ ക്തമായ അറിവ് പകര്‍ന്നു തന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍ എന്ന കഥയിലെ നീര്‍മാതളം അവിടെ ഒരു കുറ്റിച്ചെടിയായി നില്‍ക്കുന്നു. ഒരോ വസ്തുക്കളേയും
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)