2008, നവംബർ 25, ചൊവ്വാഴ്ച

ഞങ്ങള്‍ക്കുമുണ്ട് ഒരു പുഴ



(പരിസ്ഥിതിക്ലബ്ബ്ക്ടോബര്‍ രണ്ട് 2008 ന് നടത്തിയ
പുഴയറിവ് യാത്രയെക്കുറിച്ച്
ശ്രുതി .സി.പി.9B.തയ്യാറാക്കിയ
കുറിപ്പ്.)

ഇരുട്ട് നീങ്ങിതുടങ്ങി. ജനല്‍ കമ്പികളിലൂടെ പ്രകാശകിരണങ്ങള്‍ മുറിക്കകത്തേക്ക് ഒഴുകിവരുന്നു. സൂര്യരശ്മികള്‍ ണ്‍പോളകളെ വിളിച്ചുണര്‍ത്തി.

കിഴക്കന്‍ ചക്രവാളത്തില്‍ ചുവന്ന രശ്മികള്‍ വാരിവിതറിക്കൊണ്ടിരിക്കുകയാണ്. ഒപ്പം കിളികളുടെ മധുരമാ
സംഗീതം കൊണ്ട്
പ്രകൃതിയാകെ ശബ്ദമുഖരിതമാകുന്നു.പുതപ്പിനുള്ളില്‍നിന്നും പുറത്തേക്കിറങ്ങി.
കുറച്ച്
സമയം കഴിഞ്ഞു. ഇപ്പോള്‍ കാക്കയുടേയും
കിളികളുടേയുമൊക്കെസംഗീതകച്ചേരി നിര്‍ത്തിവച്ചിരിക്കുകയാണെന്ന് തോന്നുന്നു.
അതിനുപകരമായി ചില ഭീകരശബ്ദങ്ങള്‍ പൊട്ടിപ്പുറപ്പെടാന്‍ തുട
ങ്ങി. അത് ബോംബിന്റേയോ, ഇടിയുടേയോ ശബ്ദമൊന്നുമല്ല. പിന്നെ എന്താണത്?​ എല്ലാവീടുകളിലേയും സ്ഥിരം പല്ലവിതന്നെ. കുക്കറിന്റേയും, മിക്സിയുടേയും ശബ്ദം.ഇന്നെനിക്ക് പരിസ്ഥിതിക്ല ബ്ബിന്റെ ഫീല്‍‍ഡ് ട്രിപ്പ് ഉണ്ട്. പുഴയെ അറിയാന്‍ എന്ന ഒരു മനോഹരമായയാത്ര. കുളിച്ച് റെഡിയായി സ്കൂളിലേക്ക്
പോയി. കുറച്ച് വൈകിയതുകൊണ്ട് ‍ഞങ്ങളെ കൂട്ടാതെ പോകുമോ ന്നഭയം മനസ്സില്‍ ആളിക്കൊണ്ടിരിക്കുന്നു. നടന്നു നടന്ന് നടയുടെ അടുത്തെത്തി. തിനെട്ടാം പടിയെപ്പോലൊരുനട. അതിന്റെ താഴെയെത്തിയപ്പോഴാണ് കുറച്ച് ആശ്വാസമായത്. കാരണം ഗിരീഷ് മാഷ് മുമ്പിലുണ്ട്. ഒപ്പം കുറച്ച് കുട്ടികളും . അവരുടെ ഒപ്പമെത്താന്‍ കുറച്ച് കഷ്ടപ്പെടേണ്ടിവന്നു.
ഞങ്ങള്‍ കുശലങ്ങളെക്കെ പറഞ്ഞ് സ്കൂളിലേക്ക് നടന്നു.
സ്കൂളിലെത്തിയത് അറിഞ്ഞതേയില്ല. മിക്കകുട്ടികളും എത്തിക്കാണും. നല്ലൊരു ദിവസം തന്നെയാണ് ഞങ്ങള്‍ ഫീല്‍‍ഡ് ട്രിപ്പിന് പോകാനൊരുങ്ങിയത്. ന്തെന്നോ നമ്മുടെ രാഷ്ട്രപിതാവ് കുട്ടികളുടെ ബാപ്പുജി അദ്ദേഹത്തിന്റെ140 -താം ജന്മദിനമാണിന്ന്. അതുക്കൊണ്ടുതന്നെ സ്കൂളും പരിസരവും വൃത്തിയാക്കി കൊണ്ടാണ് ഞങ്ങളുടെ യാത്ര ആരംഭിച്ചത്. കുട്ടികളെല്ലാം വളരെ സന്തോഷവാന്‍മാരാണ്. ക്യാമറയുള്ളവര്‍ എല്ലാരംഗങ്ങളും ക്യാമറ
യില്‍ പകര്‍ത്തി.ഒക്ടോബര്‍ 2 മുതല്‍ ഒക്ടോബര്‍ 9 വരെ ഗാന്ധിജയന്തിവാരാചരണം നടക്കുന്നുണ്ട്. അതില്‍ ഞങ്ങളുടെ സ്കൂളും പങ്കാളിയാണ്.
ഞങ്ങള്‍ പുറപ്പെട്ടു.എല്ലാവരും വരി വരിയായി പോകുന്നതുകാണുമ്പോള്‍ ഉറുമ്പിന്‍ കൂട്ടങ്ങള്‍ ഭക്ഷണവും കയ്യിലേന്തി പോകുന്നതുപോലെ തോന്നുന്നു. നേരെ ഞങ്ങള്‍പോയത് ഇരിക്കൂര്‍ പാലത്തതിനടുത്തേക്കാണ്. പൂമ്പാറ്റനിരീക്ഷകന്‍ ശ്രീ വി സി ബാലകൃഷ്ണന്‍ സര്‍ അവിടെ എത്തുമെന്ന് പറഞ്ഞിരുന്നു. ഒരു അഞ്ചുമിനിട്ടോളം ഞങ്ങള്‍ അവിടെ നിന്നു. നൂറ്റാണ്ടുകള്‍ക്ക് മുമ്പുണ്ടായതാണെന്ന് തോന്നിക്കുന്ന ഒരു മുത്തച്ചന്‍ പാലയുടെ ചുവട്ടില്‍ നാന്നലാന്നനെനിന്നുആമരമ്യെത്രയാത്രക്കാര്ക്ക്തനലേകിയിട്ടുന്ടാവുമ്
ബാലകൃഷ്ണന്‍ സര്‍ എത്തിക്കഴിഞ്ഞു. എത്തിയ ഉടനെ തന്നെ അദ്ദേഹത്തിനൊരു പുഴുവിനേയും കിട്ടി. ഒരുപൂമ്പാറ്റയുടെ ലാര്‍വ. അതും കയ്യിലെടുത്ത് അദ്ദേഹം കുറേകാര്യങ്ങള്‍ റഞ്ഞുതന്നു. ഞങ്ങള്‍ അവിടെനിന്നും നീങ്ങി. പാലത്തിന്റെ നടുവിലെത്തി. താഴേക്ക് നോക്കുമ്പോള്‍ അഗാധമായി ഒഴുകുന്ന പുഴ. ഞങ്ങള്‍ പുഴയിലേക്ക് ഇറങ്ങി. പുഴവക്കില്‍ മനോഹരമായ പുള്ളിക്കുപ്പായമിട്ട പൂമ്പാറ്റകള്‍. അവയുടെ വസ്ത്രം പോലുള്ള വസ്ത്രം കടയില്‍ നിന്ന് വാങ്ങി ധരിക്കാമെന്ന് കരുതേണ്ട. കടയില്‍ നിന്നും കിട്ടുകയില്ല.
എത്രയെത്ര സസ്യങ്ങള്‍ .......എല്ലാതരം സസ്യങ്ങളേയും അറിയാം. പക്ഷേ ഒന്നിന്റെയും പേര് അറിയുന്നില്ല. ഇന്ത്യയിലെ ഏറ്റവും വലിയ ചിലന്തി ഏതെന്ന് ചോദിച്ചാല്‍‍ ആര്‍ക്കും ഉത്തരമുണ്ടാവുകയില്ല. കാരണം രെങ്കിലും ചിലന്തിയെ നിരീക്ഷിച്ചിട്ടുണ്ടോ? അവയെ കാണുമ്പോള്‍ ചൂലെടുത്ത് തിന്റെ പുറകെ ഓടാന്‍ തുടങ്ങും. എന്തിനാണെന്നോ? അവയെ അടിച്ചു കൊല്ലുവാന്‍ തന്നെ. ഇന്ത്യയിലെ ഏറ്റവും വലിയ ചിലന്തിഭീമന്‍ ചിലന്തിയാണ്.പേരുകേള്‍ക്കുമ്പോള്‍ തന്നെ പേടിയാകുന്നു.
നേരിട്ടുകണ്ടാലോഅതിലുംഭയാനകം. കുറേ ദൂരം
നടന്നതിനുശേഷം എല്ലാവരും ഒരു സ്ഥലത്ത് ഇരുന്നു. എന്തിനാണെന്ന് ആര്‍ക്കും ആദ്യമൊന്നും മനസ്സിലായില്ല. പിന്നീടാണ് കാര്യം മനസ്സിലായത്. പരിസ്ഥിതി ക്ല ബ്ബിന്റെ സ്ഥിരം അതിഥിയായ അവിലും തേങ്ങയും ഇന്നും ഉണ്ട്. ഒരു പുതിയ ആള്‍ കൂടിയുണ്ട്. നാരങ്ങവെള്ളം.
എല്ലാവരും വട്ടമിട്ടിരുന്ന് അവിലും തേങ്ങയും കഴിച്ച് വീണ്ടും യാത്ര തുട
ങ്ങി. എന്തൊരു സ്വാദാണെന്നോ. വീണ്ടും നടത്തം ആരംഭിച്ചു.
പുഴയിലേക്കിറങ്ങി ദയനീയമായ കാഴ്ച നമ്മുടെ നാട് മരിക്കുവാന്‍ പോവുന്നതിന്റെ പ്രതീതി. പുഴയിലെ വഞ്ഞികളെല്ലാം ഉണങ്ങിക്കരിഞ്ഞ് നാശത്തിലേക്ക് കാലെടുത്തുവച്ചിരിക്കുന്നു. വഞ്ഞികളാണ് പുഴയുടെ ജീവനാഡി. അവ നശിച്ചാല്‍ പുഴയും നശിക്കും. പുഴയിലെ ഉരുളന്‍ കല്ലുകള്‍ പരസ്പരം കിന്നരിക്കുന്നു. അവയുടെ മുകളിരുന്ന് താഴെ ഒഴുകുന്ന പുഴയെ കുറച്ചു നോക്കി.എങ്ങും നിശബ്ദത. പുഴയിലെ ഒഴുക്ക് നിലച്ചു പോയോ?

ഇല്ല അവ നിലയ്ക്കരുത്...... .
അതിനു വേണ്ടി മുഴുവന്‍ യാത്രാംഗങ്ങളും പരസ്പരം കൈകള്‍ കോര്ത്ത് പിടിച്ച് പുഴയെ സംരക്ഷിക്കാന്‍ തങ്ങളാലാവുന്നത് ചെയ്യുമെന്ന് പ്രതിജ്‍ഞയെടുത്തു.മുട്ടോളം വെള്ളത്തില്‍ ഇറങ്ങി നിന്ന് ഒരുമിച്ചു ആലപിച്ചഇനിവരുന്നൊരു തലമുറക്ക് ഇവിടെ വാസം സാധ്യ മോ?“എന്ന ചോദ്യ ത്തിന് ലഭിച്ച ഉത്തരം,
നനവുകിനിയും മനസ്സുണര്‍ന്നാല്‍
മന്നിലിനിയും ജീവിതം
ഒരുമയോടെ നമുക്കു നീങ്ങാം
തുയിലുണര്‍ത്തുക കൂട്ടരെ

മിക്കപ്പോഴും പുഴയില്‍ പോകാറുള്ള ‍ഞാന്‍ ആദ്യ മായാണ് പുഴയെ കൂടുതല്‍ അറിയാന്‍ ശ്രമിച്ചത്. പെട്ടെന്നു തന്നെ മുരളിമാഷുടെ ശ്രവണ സുന്ദരമായ ഗാനം കാറ്റില്‍ അലയടിച്ചു. പിന്നീട് വിദ്യാര്‍ത്ഥികളും, ഹെഡ്ടീച്ചറും പാട്ടുകള്‍ പാടി. ബാലകൃഷ്ണന്‍ സര്‍ പുഴയെന്തെന്നും പുഴയുടെ മൂല്യമെന്താണെന്നും വിവരിച്ചുതന്നു. വരും തലമുറകള്‍ ഉപയോഗിക്കേണ്ടിവരുന്ന ഇരിക്കൂര്‍ പുഴ എങ്ങനെയുള്ളതായിരിക്കും. ചിന്തിക്കാന്‍ പോലും റ്റുന്നില്ല. നാമെല്ലാം പരിസ്ഥിപ്രവര്‍ത്തകരാണ്. പുഴയെ, ഒരുനാടിനെ, ഒരുപ്രദേശത്തെ രക്ഷിക്കാന്‍ നമുക്കു കഴിയണം. ചരലുകളില്‍ ഇരുന്നുകൊണ്ടുതന്നെ ഭക്ഷണം കഴിച്ചു. ചെരുപ്പിടാതെ നടക്കാന്‍ പറ്റാത്തത്ര കഠിനമായ വെയില്‍. എല്ലാവരും ഭക്ഷണം ഴിച്ച് വീണ്ടും നടത്തം ആരംഭിച്ചു. ബാലകൃഷ്ണന്‍ സര്‍ കാണുന്ന ഓരോ വസ്തുക്കളേയും കുറിച്ചുള്ള വ്യ ക്തമായ അറിവ് പകര്‍ന്നു തന്നു. മാധവിക്കുട്ടിയുടെ നീര്‍മാതളം പൂത്തപ്പോള്‍ എന്ന കഥയിലെ നീര്‍മാതളം അവിടെ ഒരു കുറ്റിച്ചെടിയായി നില്‍ക്കുന്നു. ഒരോ വസ്തുക്കളേയും
നിരീക്ഷിച്ചു കൊണ്ട് വീണ്ടും മുന്നോട്ടു നടന്നു. പുഴക്കരയിലൂടെയും റോഡിലൂടെയും നടന്നു നടന്ന് ഒടുവില്‍ മണ്ണൂര്‍ പുഴയുടെ തീരത്തെത്തി. വെള്ളമുളളതിനാല്‍ തോണിയില്‍ കയറിവേണം മറുകരയെത്താന്‍. ഓരോ ഗ്രൂപ്പുകളായി തോണിയില്‍ കയറി മറുകരയിലെത്തി. ഏറ്റവും അവസാനത്തെ ഗ്രൂപ്പിലാണ് ഞാന്‍. തോണിയുടെ ഓരോ ചലനവും ഭയാനകമായിരുന്നു. ഒടുവില്‍ ഞങ്ങളും മറുകരയിലെത്തി. ഇനി നേരെ വീട്ടിലേക്ക്. പുഴക്കരയില്‍നിന്നും എന്റെ വീട്ടിലേക്ക് കൂടിയാല്‍ പത്തുമിനുട്ടുമാത്രം. വിളിച്ചവരാരും വന്നതുമില്ല. എല്ലാവരോടും യാത്ര പറഞ്ഞ് വീട്ടിലേക്ക് തിരിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല: