2008, നവംബർ 11, ചൊവ്വാഴ്ച

നിശ്ശബ്ദതാഴ്വരയിലൂടെ......

(മുരളീധരന്‍ പട്ടാന്നൂര്‍)



നവവര്‍ഷത്തിലെ ആദ്യവാരാന്ത്യം ജനവരി 6ന്റെ പ്രഭാതത്തില്‍ ഇരിക്കൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്കൂളിലെ പരിസ്ഥിതി ക്ല ബ്ബ് അംഗങ്ങളില്‍ നിന്നും വിദ്യാര്‍ത്ഥികളും അധ്യാപകരും അടങ്ങുന്ന 35 അംഗ സംഘം സൈലന്റ് വാലിയിലേക്ക് പുറപ്പെട്ടു.
ഇവിടത്തെ പരിസ്ഥിതി ക്ല ബ്ബ് അംഗങ്ങള്‍ക്കായി വനംവകുപ്പ് സംഘടിപ്പിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുകയാണ് ലക്ഷ്യം.

ദീര്‍ഘയാത്രയ്ക്ക് ശേഷം സായാഹ്നത്തില്‍ അഞ്ച്
മണിയോടെ സൈലന്റ് വാലിയെ
സമീപിക്കുകയാണ്ഞങ്ങളുടെ വാഹനം
ഇതിനടുത്തുള്ള ചെങ്കുത്തായ പാറക്കുന്നുകളുടെ
വിസ്മയ കാഴ്ചകളിലൂടെ കടന്ന്മുക്കാലിയില്‍
വനംവകുപ്പിന്റെ ഡോര്‍മെട്രിക്കടുത്ത് ബസ്സ് ഇറങ്ങുന്നു.
യാത്രാ കെട്ടുകള്‍ ഇറക്കി, ഒരുചായ, ഭാവനിയി ല്‍
കുളിരുള്ള കുളി. രാത്രിയില്‍ വനനിലാവിന്റെ ചാരുത.
ശിഷ്യ ന്‍‍മാര്‍സഹവീര്യരായി ഇരിക്കുന്ന ഒരു സദസ്സില്‍
സംവാദം. സുഗതകുമാരിയുടെ സൈലന്റ് വാലി
എന്നകവിതയുടെ ആലാപനം മുഖരിതമാക്കിയ
ഹാളും മനസ്സുകളും നാടന്‍പാട്ടുകളുടെ ഈണങ്ങള്‍.
അപ്പുവേട്ടന്റെ കഞ്ഞിയും പയറും മാങ്ങയച്ചാറും കഴിച്ച്
പാട്ടുകളുടെ ചിറകില്‍ ഉല്ലസിത ആത്മാക്കളായിഈ
വിശാലമായ താളത്തില്‍ നിദ്ര, ഇളം തണുപ്പ് തഴുകുന്നു.



പ്രഭാതം, കുളിക്ക് കുളിര് പ്രാതലിന് ശേഷം 9 ഓടെ വനയാത്ര, കുറച്ചു
ബസ്സില്‍, പിന്നെ വിപിനത്തിന്റെ മാറിലൂടെ നിബിഡതരുക്കള്‍ക്കിടയിലൂടെയുള്ള
സഞ്ചാരം, കാലുകള്‍ തളര്‍ച്ച അറിയുന്നില്ല, ..............അനുഗാമിയായ ഉദ്യോഗസ്ഥന്റെ മിത സ്വരത്തിലുള്ള വിവരണങ്ങള്‍, സഞ്ചാരികളുടെ സംശയങ്ങള്‍ വൃക്ഷലതാദികളുടെ വൈവിദ്ധ്യങ്ങള്‍, വൈചിത്ര്യങ്ങള്‍. മദ്ധ്യാഹ്നത്തോടെ സൈരന്ധ്രിയില്‍ എത്തുന്നു.ഉന്നതഗോപുരമേറി മഹോന്നത ശൈലശൃംഗങ്ങള്‍ ദര്‍ശിക്കുന്നു. വിശ്വപ്രകൃതിയുടെ ദര്‍ശനപൂര്‍ണിമ.
കുന്തിപ്പുഴ ഒഴുകുന്നു, കളകളമായി, സൗന്ദര്യ ത്തിന്റെ സാക്ഷാത്ക്കാ
രം ആത്മാവില്‍...........
ഉച്ചക്ക് അവിലും തേങ്ങാപ്പൂളും ഉള്ള ലഘുഭക്ഷണം, തണുത്ത പ്രകൃതിജലവും.
പിന്നെ കുന്തിപ്പുഴയുടെ തീരങ്ങളിലേക്ക് ഇറങ്ങുന്നു. തൂക്കുപാലം കടന്ന് അക്കരയെത്തി നടക്കുന്നു. പാറക്കെട്ടുകളില്‍ പളുങ്കുമണി ചിന്നുന്ന ഈ ആരണ്യ പൂഞ്ചോല കണ്ടപ്പോള്‍ കോരിത്തരിച്ചു. തോര്‍ത്തുടുത്ത് പുഴയില്‍ ചാടിത്തുടിച്ചുനീന്തി.
ഞങ്ങള്‍ കുറച്ച് അദ്ധാപകരും കുട്ടികളും. അകത്തും പുറത്തും കുളിരുകോരി. ഉള്‍ച്ചൂടുകളെ അകറ്റുന്ന വനവാഹിനി, സുഗതകുമാരിക്കൊപ്പം അമ്മേ.... എന്ന് വിളിക്കുമ്പോള്‍ പൈതലേ............ എന്ന് വിളികേള്‍ക്കുന്ന അനുഭൂതി. ഇരിക്കുമ്പോള്‍
മരക്കൊമ്പില്‍ സിംഹവാലന്മാര്‍ ഉണ്ടായിരുന്നു.

വരോഹണത്തിലൂടെ തിരിച്ചെത്തുമ്പോഴേക്കും അപ്പുവേട്ടന്റെ സാമ്പാറും
ചോറും പപ്പടവും മറ്റും കാത്തിരിക്കുന്നു. അഞ്ചു മണി.
രാത്രിയില്‍ ക്ളാസും ചലചിത്രപ്രദര്‍ശനവും, കാട്ടില്‍ കാണാന്‍ കഴിയാത്തത് സിനിമയില്‍ കകണ്ടു. എണ്‍പതുകളുയെ ആദ്യ പാദങ്ങളില്‍ ജനകീയ
സമരകാഹളം മുഴക്കിയ നിശബ്ദതാഴവരയുടെ വിജയചിത്രം. അമ്പത് ദശലക്ഷം വര്‍ഷം പഴക്കമുള്ള ജീവിക്കുന്ന ഫോസിലുകളുള്ള മഴക്കാടുകള്‍, ജൈവവൈവിധ്യം, വൃക്ഷവൈവിധ്യം.
വീണ്ടും പ്രഭാതം. ബസ്സ് ഇന്ന് അട്ടപ്പാടിയിലേക്ക് മല്ലീശ്വരക്ഷേത്രവും മറ്റ് ഉത്സവചന്തകളും ഗ്രാമങ്ങളും പിന്നീട് അട്ടപ്പാടിയുടെ മെട്ടക്കുന്നിനടുത്തെത്തുന്നു.
ഇന്നലെ കണ്ടസ്ഥലത്തിന്റെ നേര്‍ വിപരീതം. നിബിഡവനം നശിപ്പിക്കപ്പെട്ട മെട്ടക്കുന്ന്. ചെറുചെറു കുറ്റികള്‍ മാത്രം കാണാം ഇടയ്കിടക്ക്. കുന്നിന്റെ ഉച്ചിയിലേക്ക്
ഞങ്ങളുടെ ആവേശം ഓടിക്കയറുന്നു. അകലെ ശിരുവാണിപ്പുഴ നേര്‍ത്തൊഴുകുന്നു.
അത്യുന്നതങ്ങളില്‍ എല്ലാവരും പ്രകൃതിയെ സംരക്ഷിക്കാനുള്ള പ്രതിജ്ഞയെടുക്കുന്നു.
ഉച്ചയോടെ തിരിക്കുന്നു. വീണ്ടും മുക്കാലിയിലേക്ക് ഉച്ചഭക്ഷണത്തോടെ
പ്രകൃതിയുടെ ഈ ദ്വന്ദ്വാവസ്ഥകള്‍ മനസ്സിന്റെ അനുഭവചിമിഴുമായി മടക്കയാത്രയ്ക്ക്
ഒരുങ്ങുന്നു. പുനര്‍ദര്‍ശനസുഖം ആഗ്രഹിക്കുന്ന ഹൃദ്യ മായ അനുഭവവുമായി തരുനിബിഢമായ വനഭൂമിയില്‍ നിന്നും നഗരനിരത്തുകളുടെ യാന്ത്രികവന്യ തയിലേക്ക് കുതിക്കുന്നു. നമ്മുടെ രഥചക്രങ്ങള്‍.

അഭിപ്രായങ്ങളൊന്നുമില്ല: