2008, ഒക്‌ടോബർ 30, വ്യാഴാഴ്‌ച

ഭക്ഷണം, ജലം, ജീവന്‍


പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യ ത്തില്‍
" ഭക്ഷണം, ജലം, ജീവന്‍ "എന്ന വിഷയത്തെക്കുറിച്ച് 12 ആആഗസ്റ്റ് 2008 നു സി.വിശാലാക്ഷന്‍ മാസ്ററര്‍ (ഒരേ ഭൂമി ഒരേ ജീവന്‍)നടത്തിയ പഠനക്ലാസ്സ്.

റിപ്പോര്‍ട്ട് : ജസീല്‍.പി.പി (10B)


പരിസ്ഥിതി ക്ളബ്ബിന്റെ ആഭിമുഖ്യ ത്തില്‍ നടന്ന ഭക്ഷണം, ജലം, ജീവന്‍ എന്ന ക്ളാസ് എനിക്ക് വളരെയേറെ ഇഷ്ടപ്പെട്ടു. വിശാലാക്ഷന്‍ മാസ്റററുടെ പല ക്ളാസുകളിലൂം ഞാന്‍ പങ്കെടുത്തിട്ടുണ്ട്. മടുപ്പ് തോന്നാത്ത വിധത്തില്‍ ചുരുങ്ങിയ സമയം കൊണ്ട് ഒരുപാട് കാര്യങ്ങള്‍ പഠിപ്പിക്കാനുള്ള കഴിവ് അദ്ദേഹത്തിനുണ്ട്..
നാം പ്രകൃതിയേയൂം പരിസ്ഥിതിയേയൂം സംരക്ഷിക്കുന്നത് മനുഷ്യവര്‍ഗ്ഗത്തിന്റെ നിലനില്‍പ്പിന് വേണ്ടിയാണെന്ന്വിശാലാക്ഷന്‍ മാസ്ററര്‍ ആദ്യ മായി ഉണര്‍ത്തിച്ചു. പ്രമേഹം,പക്ഷാഘാതം തുടങ്ങിയ ജീവിതശൈലീരോഗങ്ങള്‍കേരളത്തില്‍ താരതമ്മ്യേ നകൂടുതലാണ് , കാരണമുണ്ട് -ഇന്ത്യ ഭക്ഷിക്കുന്നതില്‍ 30%ല്‍ അധികം നമ്മുടെ കൊച്ചുകേരളം കഴിക്കുന്നു. ആരും അല്‍ഭുതപ്പെടില്ലേ ?! ഇതിനൊക്കെ പരിഹാരമായി നമ്മുടെ ആന്തരിക ബാഹ്യചുററുപാടുകള്‍ ശുദ്ദീകരിക്കണം.
നമുക്കിപ്പോള്‍ കടയില്‍ നിനിന്നും പണം നല്‍കിയാല്‍ സുലഭമായി ലഭിക്കുന്ന കൃത്രിമ പാനീയങ്ങളില്‍ഒളിഞ്ഞിരിക്കുന്ന യാഥാര്‍ത്ഥ്യങ്ങള്‍ എന്നെ ശരിക്കും ഞെട്ടിക്കുക തന്നെ ചെയ്തു . ആസിഡുകള്‍ പോലും കുടിവെള്ളത്തില്‍ ചേര്‍ക്കുന്നു . ഫ്രീസറില്‍ വെച്ചാലും കട്ട പിടിക്കാത്ത പാനീയങ്ങള്‍ വളരെ അപകടമാണെന്ന്മനസിലാക്കാന്‍ സാധിച്ചു .രുചിയോടെ കൊറിക്കുന്ന ലെയ് സ്,കുര്‍ക്കുറെ, ബൈററ്സ് തുടങ്ങിയ പദാര്‍ത്ഥങ്ങളില്‍മൃഗക്കൊഴുപ്പുകള്‍ ചേര്‍ക്കുന്നുണ്ട് . നിര്‍മ്മാണത്തിലെ രഹസ്യങ്ങള്‍ ഉപഭോക്താക്കള്‍ അറിയുന്നില്ലല്ലോ?..മുഖവ്യായാമത്തിനായി ചവക്കുന്ന ചൂയിംഗത്തിന് പകരംഅവില്‍ കഴിച്ചാല്‍ നല്ല താണെന്ന് പാരമ്പര്യംജീവിതത്തില്‍ കാത്തു സൂക്ഷിക്കുന്ന വിശാലാക്ഷന്‍മാസ്റററ്‍‍‍‍‍‍‍‍‍‍‍‍ അഭിമാനത്തോടെ അഭിപ്രായപ്പെട്ടു .
കടയില്‍ നിന്നും ലഭിക്കുന്ന പാക്കററ് അച്ചാറുകളുടെദോഷങ്ങളും നിരവധിയാണ്. നിരോധിക്കപ്പെട്ട കൃത്രിമചായങ്ങളും രാസവസ്തുക്കളും അച്ചാറുകളില്‍ അവര്‍മടിയില്ലാതെ ചേര്‍ക്കുന്നു. ഇതിന് പകരം വീട്ടില്‍ഉണ്ടാക്കുന്ന അച്ചാറുകള്‍ അത്യാവശ്യം കഴിക്കാം . അതില്‍മായങ്ങളില്ലല്ലോ!... സര്‍ അല്‍പ്പം കോഴിവിശേഷങ്ങളുംവിളമ്പി. കടയില്‍ നിന്നും നാം വാങ്ങുന്ന കോഴികളില്‍അനാരോഗ്യ കരമായ വിവിധ ഹോര്മോണുകള്‍കയററുന്നു. നമ്മുടെ നാടന്‍ കോഴിയുടെ ആരോഗ്യമൊന്നുംഅവര്‍ക്കില്ല . നാം ഈകോഴിയെ ഭക്ഷിക്കുകയാണെങ്കില്‍പുരുഷന്മാരില്‍ പെണ്ണത്തം ഉണ്ടാവുകയും സ്തീകളില്‍ അകാല വാര്‍ധക്യം ഉണ്ടാവുകയും ചെയ്യും.
ആധുനിക ലോകം ആരോഗ്യ കരമായ നാടന്‍ ശൈലിയും ഭക്ഷണങ്ങളും എതിര്‍ക്കുകയാണ് . ആധുനിക ആഹാരംഅവരുടെ ആരോഗ്യ ത്തിന് അത്ര നല്ല തല്ലെന്ന് അവര്‍ അറിയുന്നില്ല . കൃത്രിമ പാനീയങ്ങളുള്‍പ്പെടെ കൃത്രിമആഹാരങ്ങള്‍ ഒഴിവാക്കിയാല്‍ നമുക്ക് ആന്തരിക പരിസ്ഥിതിയെ നിലനിര്‍ത്താന്‍ സാധിക്കുമെന്ന് സര്‍ പറഞ്ഞു.
ക്ളാസിന് ശേഷം സംശയം തീര്‍ക്കാനുള്ള അവസരം ഉണ്ടായിരുന്നു.ബിസ്ക്കറ്റുകളില്‍ രാസവസ്തുക്കളുണ്ടോ എന്നഹസീനയുടെ ചോദ്യ ത്തിന് അദ്ദേഹം വ്യ ക്തമായ ഉത്തരം നല്‍കി. സ്വാദിനും നിറത്തിനും ചേര്‍ക്കുന്നരാസവസ്തുക്കള്‍ അപകടകരമാണ്.രാസവസ്തുക്കള്‍ക്ക് വിലക്കുറവായതിനാലാണ് ബിസ്ക്കറ്റിന് വില അധികംവര്‍ധിക്കാത്തത്.മറ്റൊരാളുടെ ചോദ്യ ത്തിന് മാഗി പോലുള്ള വസ്തുക്കളെല്ലാം അമിതമായി കഴിക്കുന്നത് ആരോഗ്യത്തിന് നല്ല തല്ലെന്ന് വിശാലാക്ഷന്‍ മാസ്റ്റര്‍ സംശയംകൂടാതെ മറുപടി നല്കി.സമയപരിമിതിമൂലം ക്ലാസ്സ്നിര്ത്തി.പക്ഷേ ഇനിയും കേള്‍ക്കണമായിരുന്നുവെന്ന ആഗ്രഹമാണ് എല്ലാവര്‍ക്കും ഉണ്ടായിരുന്നത്.

1 അഭിപ്രായം:

Unknown പറഞ്ഞു...
ഒരു ബ്ലോഗ് അഡ്മിനിസ്ട്രേറ്റർ ഈ അഭിപ്രായം നീക്കംചെയ്തു.